ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

തിരുവല്ല |  ചലച്ചിത്ര നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് (55) അന്തരിച്ചു. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രണ്ടാഴ്ച മുന്‍പായിരുന്നു നൗഷാദിന്റെ ഭാര്യയുടെ മരണം. പതിമൂന്നുവയസ്സുകാരിയായ ഒരു മകളുണ്ട്.കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് നൗഷാദ്.ടെലിവിഷന്‍ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്നു. തിരുവല്ലയില്‍ സ്വന്തമായി ഹോട്ടലും കാറ്ററിങും നടത്തി വരികയായിരുന്നു

 



source https://www.sirajlive.com/filmmaker-and-chef-noushad-has-passed-away.html

Post a Comment

أحدث أقدم