കാക്കഞ്ചേരിയില്‍ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചേലേമ്പ്ര (മലപ്പുറം) | തേഞ്ഞിപ്പലം കാക്കഞ്ചേരി കിന്‍ഫ്രക്ക് സമീപം ബൈക്കും ട്രക്കും കൂട്ടിയിടിച്ച് ഒരു മരണം. വഴിക്കടവ് മരുത സ്വദേശി അഡ്വ. ഇര്‍ഷാദാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.45 ഓടെയാണ് സംഭവം. യൂണിവേഴ്‌സിറ്റി ഭാഗത്തേക്ക് വരികയായിരുന്ന ഇര്‍ഷാദിന്റെ മോട്ടോര്‍ ബൈക്കില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഫറോക് ക്രസന്റ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായായില്ല. യൂത്ത് ലീഗ് വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റായിരുന്നു മരിച്ച ഇര്‍ശാദ്. സംഭവത്തില്‍ തേഞ്ഞിപ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.

 

 



source http://www.sirajlive.com/2021/08/10/492958.html

Post a Comment

Previous Post Next Post