
വഞ്ചിയൂരില്‍ ഗുരുതരമായ പ്രശ്നം നിലനില്‍ക്കുകയാണ്. ഇന്നലത്തേതും നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവും ക്രിമിനലിസവുമാണ്. സന്നദ് സ്വീകരിക്കുമ്പോള്‍ അഭിഭാഷകര്‍ ചെയ്യുന്ന പ്രതിജ്ഞയുടെ ലംഘനമാണ് ഇത്തരം സംഭവങ്ങള്‍. ജനങ്ങള്‍ക്ക് നീതിതേടാനുള്ള ആദ്യപടി അഭിഭാഷകരാണ്. മധ്യസ്ഥരായ ഇവരില്‍ ചിലര്‍ ഗുണ്ടകളും ക്രിമിനലുകളുമായി നിലകൊള്ളുന്നത് ആ സമൂഹത്തിനും കോടതികള്‍ക്കും അപമാനമാകുന്നു. സാമൂഹികപ്രതിബദ്ധത മറന്നുകൊണ്ടുള്ള പലരുടെയും പിന്തുണയാണ് ക്രിമിനല്‍മാഫിയ്ക്ക് വളമാവുന്നത്. ഇത് അനുവദിക്കാനാവില്ല. സുപ്രീം കോടതിവരെയുള്ള മേല്‍ക്കോടതികളും നിയമ നിര്‍മ്മാണസഭയും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമാണ്.
സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും വിചാരണക്കായി ഇന്നലെ കോടതിയില്‍ എത്തിയിരുന്നു. ഇവരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിനാണ് ശിവജിയെ ആക്രമിച്ചത്. മൊബൈല്‍ഫോണും അക്രെഡിറ്റേഷന്‍ കാര്‍ഡും ക്രിമിനല്‍ അഭിഭാഷകര്‍ പിടിച്ചുവാങ്ങിയിരുന്നു.
source http://www.sirajlive.com/2021/08/10/492956.html
Post a Comment