ഹിമാചല്‍ പ്രദേശില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് നിരവധി പേരെ കാണാനില്ല

ഷിംല | ഹിമാചല്‍ പ്രദേശിലെ കിനൗര്‍ ജില്ലയില്‍ ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് നിരവധി പേരെ കാണാതായി. എച്ച് ആര്‍ ടി സിയുടെ ബസ്സ് അടക്കമുള്ള വാഹനങ്ങള്‍ക്കു മേലേക്കാണ് മണ്ണിടിഞ്ഞുവീണത്. അപകടമുണ്ടായത്. 40ല്‍ അധികം പേര്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.നിരവധി മറ്റ് വാഹനങ്ങളും മണ്ണിനടിയില്‍ പെട്ടതായാണ് അറിയുന്നത്.

ദേശീയപാത അഞ്ച് വഴി കിനൗറില്‍ നിന്ന് ഹരിദ്വാറിലേക്കുപോവുകയായിരുന്ന ട്രാന്‍സ്പോര്‍ട്ട് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിറയെ യാത്രക്കാരുമായി പോയ ബസും മണ്ണിനടയില്‍ പെടുകയായിരുന്നു. ബസിലുണ്ടായിരുന്നവരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് സൂചന. ബസ് ഡ്രൈവറെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.വളരെ ഉയരത്തില്‍ നിന്നാണ് ഉരുളന്‍ കല്ലുകള്‍ നിറഞ്ഞപാറ ഇടിഞ്ഞുവീണത്.



source http://www.sirajlive.com/2021/08/11/493122.html

Post a Comment

Previous Post Next Post