കൊവിഡ് പ്രതിസന്ധി; രണ്ട് വ്യാപാരികള്‍ കൂടി മരണത്തില്‍ അഭയം തേടി

തിരുവനന്തപുരം | കൊവിഡ് കാരണം പ്രതിസന്ധിയിലായ രണ്ട് വ്യാപാരികള്‍ കൂടി മരണത്തില്‍ അഭയം തേടി. കോട്ടയം ഏറ്റുമാനൂരില്‍ പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കെ ടി തോമസ്, തിരുവനന്തപുരം ബാലരാമപുരത്ത് ബേക്കറി നടത്തിയിരുന്ന മുരുകന്‍ എന്നിവരാണ് ജീവനൊടുക്കിയത്.

കടയില്‍ വരുമാനം കുറഞ്ഞതിനാല്‍ മുരുകന്‍ വല്ലാത്ത വിഷമം അനുഭവിക്കുകയും ഇത് വീട്ടുകാരോട് പങ്കിടുകയും ചെയ്തിരുന്നു. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തിയിരുന്ന തോമസും വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.



source http://www.sirajlive.com/2021/08/06/492419.html

Post a Comment

أحدث أقدم