കരിപ്പൂര്‍ സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ ജാമ്യ ഹരജി വിധി പറയാന്‍ മാറ്റി

കോഴിക്കോട് | കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യ ഹരജി വിധി പറയാന്‍ മാറ്റി. അന്വേഷണവുമായി അര്‍ജുന്‍ സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കസ്റ്റംസ് ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു. പ്രതിയ്ക്ക് ജാമ്യമനുവദിച്ചാല്‍ കേസ് അട്ടിമറിക്കും. സ്വര്‍ണം കടത്തുന്നവരെ തട്ടിക്കൊണ്ടുപോകുന്നതില്‍ പങ്കാളിയാണ് അര്‍ജുന്‍. വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി സ്വര്‍ണം കടത്തിയെന്നും അര്‍ജുന് സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ മൊഴിയുള്ളതായും കസ്റ്റംസ് പറഞ്ഞു.

അര്‍ജുന് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്നും ജയിലിലുള്ള രണ്ട് പ്രതികളുടെ പേരുപയോഗിച്ച് ആളുകളെ പ്രതി ഭീഷണിപ്പെടുത്തിയെന്നും കസ്റ്റംസ് വാദിച്ചു.



source http://www.sirajlive.com/2021/08/06/492417.html

Post a Comment

أحدث أقدم