കാബൂള്‍ | കാബൂളിലെ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കവാടത്തിലുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തിന്‌റെ ഉത്തരവാദികള്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചാവേര്‍ സ്‌ഫോടനത്തില്‍ 13 യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും 15 അമേരിക്കന്‍ സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. മരണ സംഖ്യ 70 കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമികള്‍ കനത്ത വില നല്‍കേണ്ടി വരും. ഞങ്ങള്‍ ക്ഷമിക്കില്ല. ഞങ്ങള്‍ മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടുകയും കനത്ത വില നല്‍കേണ്ടി വരുകയും ചെയ്യും- ബൈഡന്‍ പറഞ്ഞു. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാദൗത്യം നിര്‍ത്തിവെക്കില്ലെന്നും ബൈഡന്‍ അറിയിച്ചു.
ഇരട്ട ചാവേര്‍ സ്‌ഫോടനത്തിലും വെടിവയ്പിലും ആകെ 70 അല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത അഫ്ഗാനിസ്ഥാനില്‍നിന്നു പലായനം ചെയ്യാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയിരിക്കുന്ന ആബി കവാടത്തിലായിരുന്നു ആദ്യ സ്‌ഫോടനം. തൊട്ടടുത്തുള്ള ബാരണ്‍ ഹോട്ടലിനു സമീപം രണ്ടാമത്തെ സ്‌ഫോടനമുണ്ടായി.
source https://www.sirajlive.com/sorry-we-will-not-forget-we-will-hunt-you-down-joe-biden.html
إرسال تعليق