എം എസ് എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ വനിതാ കമ്മീഷനില്‍ പരാതി

തിരുവനന്തപുരം | സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി. എം എസ് എഫിന്റെ വനിത വിഭാഗമായ ഹരിതയുടെ ഭാരവാഹികളാണ് പരാതി നല്‍കിയത്. മോശം പദപ്രയോഗങ്ങള്‍ നടത്തി അപമാനിച്ചതായാണ് ഇവര്‍ നല്‍കിയ പരാതിയിലുള്ളത്.

നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ ഹരിത ഭാരവാഹികള്‍ ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ട്ടി യോഗങ്ങളിലും മറ്റും സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ ഇരുവരും നിരന്തരം സംസാരിക്കാറുണ്ടെന്നും ആരോപണമുണ്ടായിരുന്നു. മുസലിം ലീഗ് നേതൃത്വത്തിനെതിരെ ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്. ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി സംബന്ധിച്ച് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല

.

 

 



source http://www.sirajlive.com/2021/08/13/493384.html

Post a Comment

أحدث أقدم