തലശ്ശേരി | ഫസല്‍ വധക്കേസിലെ പതികളായ കാരായി രാജനും ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയില്‍ ഇളവ്. മൂന്ന് മാസത്തിന് ശേഷം ഇരുവര്‍ക്കും എറണാകുളം ജില്ലക്ക് പുറത്ത് പോകാം. കേസില്‍ തുടരന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് മൂന്ന് മാസം കൂടി ജില്ല വിട്ടുപോകരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.
കേസില്‍ ജാമ്യമനുവദിച്ച അവസരത്തിലാണ് എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥ കോടതി വച്ചത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ 10 വര്‍ഷമായി ഇരുവരും എറണാകുളത്ത് താമസിച്ചു വരികയായിരുന്നു. വ്യവസ്ഥ മാറ്റിക്കിട്ടാനായി ഇവര്‍ നിരവധി തവണ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇളവനുവദിച്ചിരുന്നില്ല.
source http://www.sirajlive.com/2021/08/05/492287.html
إرسال تعليق