കടയുടമ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍; കടബാധ്യതയെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് നിഗമനം

ഇടുക്കി | കടയുടമയെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി തൊട്ടിക്കാനത്താണ് സംഭവം. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരന്‍ (67) നെയാണ് കടയ്ക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയുണ്ടായിരുന്ന ദാമോദരന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം. ഇയാള്‍ക്ക് അഞ്ച് ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയുള്ളതായി സുഹൃത്തുക്കള്‍ പറഞ്ഞു.

ഇന്നലെ പതിനൊന്നോടെ കടയിലേക്ക് പോയ ദാമോദരന്‍ ഷട്ടര്‍ താഴ്ത്തിയിട്ടു. രാത്രിയായിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ കയറി പരിശോധിച്ചപ്പോള്‍ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



source http://www.sirajlive.com/2021/08/05/492285.html

Post a Comment

أحدث أقدم