ചെന്നൈ | പ്രശസ്ത മലയാള നടി ചിത്ര (56) ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ സ്വന്തം വസതിയിലായിരുന്നു മരണം. തെന്നിന്ത്യയിലെ മിക്ക നായകന്‍മാര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വടക്കന്‍ വീരഗാഥ, ആറാം തമ്പുരാന്‍, നാടോടി, ദേവാസുരം, അമരം എന്നിവ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്.
കൊച്ചി സ്വദേശികളായ രാജഗോപാലിന്റെയും ദേവിയുടെയും മകളായി 1965ലാണ് ജനനം. 1990ല്‍ വിജയരാഘവനെ വിവാഹം ചെയ്തു. ഏക മകള്‍ ശ്രുതി.
source https://www.sirajlive.com/famous-malayalam-actress-chithra-has-passed-away.html
Post a Comment