ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍

തൃശൂര്‍ |  ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ യുവാവിനെ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണാപുരം പന്തം പ്ലാവില്‍ വീട്ടില്‍ മുനീര്‍ ഇക്ബാലി (23) നെയാണ് മെഡിക്കല്‍ കോളജ് പോലീസ് ബെംഗളൂരുവിലെത്തി പിടികൂടിയത്.

അവണൂര്‍ പഞ്ചായത്തു പരിധിയില്‍ വാടകക്ക് താമസിക്കുന്ന പെണ്‍കുട്ടിയുമായി രണ്ടുമാസം മുമ്പാണ് യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം സ്ഥാപിച്ചത്. കഴിഞ്ഞ 15നു തൃശൂരിലെത്തിയ യുവാവ് പെണ്‍കുട്ടിയെയും കൊണ്ടു ബെംഗളൂരുവിലേക്കു പോവുകയായിരുന്നു.
വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഘം സൈബര്‍സെല്ലിന്റെ സഹായത്താല്‍ ഇരുവരെയും പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

 

 



source https://www.sirajlive.com/man-arrested-for-kidnapping-girl-he-met-on-instagram.html

Post a Comment

Previous Post Next Post