തിരുവനന്തപുരം | എം സി ജോസഫൈൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഒരു മാസമായി അധ്യക്ഷയില്ലാത്ത സംസ്ഥാന വനിതാ കമ്മീഷൻ തലപ്പത്തേക്ക് സി പി എം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറിയുമായ പി സതീദേവിയെ നിയമിച്ചേക്കും. ഗാർഹിക പീഡനം പരാതിപ്പെടാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് എം സി ജോസഫൈന്‍ രാജിവെച്ചത്.
മുൻ എം പിയായ സതീദേവിയെ നിയമിക്കുന്ന കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി എന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം പിന്നീട് ഉണ്ടാകും. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി ഗവര്‍ണറുടെ അനുമതിയോടെ മാത്രമേ പുതിയ ആളെ പ്രഖ്യാപിക്കൂ.
source https://www.sirajlive.com/p-sathi-devi-may-be-appointed-as-the-chairperson-of-the-women-39-s-commission.html
Post a Comment