പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം | സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സക്ക് പണം ഈടാക്കാന്‍ നിര്‍ദേശം. എപിഎല്‍ വിഭാഗത്തിലുള്ളവരില്‍ നിന്ന് ചികിത്സക്ക് പണം ഈടാക്കണമെന്നാണ് ആരോഗ്യ സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നത്.

പോസ്റ്റ് കൊവിഡ് സര്‍ക്കാര്‍ ആശുപത്രികളിലെ വാര്‍ഡില്‍ 750 രൂപ, ഐസിയു വെന്റിലേറ്ററില്‍ 2000 രൂപ, എച്ച്ഡിയു 1250 രൂപ, ഐസിയു 1500 രൂപ എന്നിങ്ങനെ തുക ഈടാക്കാനാണ് നിര്‍ദേശം.

പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ ഉള്ള സര്‍ക്കാര്‍ ആശുപത്രികളിലാണ് പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സജ്ജമാക്കിയിരിക്കുന്നത്. താലൂക്ക് ആശുപത്രികള്‍, ജില്ലാ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്ന് റഫര്‍ ചെയ്ത് വരുന്ന പോസ്റ്റ് കൊവിഡ് രോഗികളെ ഇവിടെ പരിശോധിക്കും.



source https://www.sirajlive.com/post-covid-ordered-the-government-to-charge-hospitals.html

Post a Comment

Previous Post Next Post