ലേബര്‍ ഓഫീസര്‍മാര്‍ക്ക് അഞ്ച് കോടിയുടെ വക്കീല്‍ നോട്ടീസയച്ച് കിറ്റക്‌സ്

കൊച്ചി | കമ്പനിയുടെ അന്തസ്സ് കളങ്കപ്പെടുത്തിയെന്നാരോപിച്ച് ലേബര്‍ ഓഫീസര്‍മാര്‍ക്ക് വക്കീല്‍ നോട്ടീസയച്ച് കിറ്റക്‌സ്. അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ജില്ലാ ലേബര്‍ ഓഫീസര്‍, അസി. ലേബര്‍ ഓഫീസര്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്.

കിറ്റക്‌സ് മിനിമം കൂലി നല്‍കുന്നില്ലെന്ന് പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. മാത്രമല്ല, കിറ്റക്‌സിനെതിരെ 73 നിയമലംഘന കേസുകളെടുത്തുവെന്നും പ്രചരിപ്പിച്ചതായും നോട്ടീസില്‍ ആരോപിക്കുന്നു.



source http://www.sirajlive.com/2021/08/05/492300.html

Post a Comment

Previous Post Next Post