വീടു വീടാന്തരം കയറി ഭീഷണി; താലിബാന് ഐക്യരാഷ്ട്ര സഭയുടെ താക്കീത്

കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ യുഎസ്, നാറ്റോ സൈനികര്‍ക്ക് ഒപ്പം നിന്നവരെ തിരഞ്ഞുപിടിച്ച് വീടു വീടാന്തരം കയറി ആക്രമണം അഴിച്ചുവിടുന്ന താലിബാന് താക്കീത് നല്‍കിയ ഐഷ്യരാഷ്ട്ര സഭ. തങ്ങള്‍ അറസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ മുന്‍ഗണനാ ലിസ്റ്റുകള്‍ താലിബാന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അതില്‍പെട്ടവര്‍ സ്വയം ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്.

താലിബാന്‍ കാബൂള്‍ പിടിച്ചതിന് പിന്നാലെ അസദാബാദിലും മറ്റും വന്‍ ആക്രമണമാണ് നടക്കുന്നത്. ബുധനാഴ്ച സ്വാതന്ത്ര്യ ദിനത്തില്‍ അഫ്ഗാന്റെ പതാക ഉയര്‍ത്തി പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ തലസ്ഥാനം ഏറ്റെടുത്തതിന് ശേഷം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് 18,000 ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി നാറ്റോ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.



source https://www.sirajlive.com/door-to-door-threats-taliban-warns-un.html

Post a Comment

أحدث أقدم