ന്യൂഡല്‍ഹി | മണിപ്പൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഗോവിന്‍ദാസ് കൊന്തോജം ബി ജെ പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരണ്‍ സിംഗ് അദ്ദേഹത്തിന് ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം നല്‍കി.
നരേന്ദ്ര മോദി പ്രധാന മന്ത്രിയായി അധികാരമേറ്റ ശേഷം മണിപ്പൂരില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതായും ബിരണ്‍ സിംഗ് പറഞ്ഞു. ഞാനും കോണ്‍ഗ്രസിലായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയാല്‍ എങ്ങനെയാണ് വാഹനം ഓടുകയെന്നും അദ്ദേഹം ചോദിച്ചു. മുമ്പ് സംസ്ഥാനത്ത് അക്രമങ്ങളും സമരങ്ങളുമുണ്ടായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇതൊന്നുമില്ലെന്നും ബിരണ്‍ സിംഗ് അഭിപ്രായപ്പെട്ടു.
മണിപ്പൂരില്‍ അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മാസമാണ് ഗോവിന്‍ദാസ് കോണ്‍ഗ്രസ് വിട്ടത്. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് അദ്ദേഹം അറിയിച്ചിരുന്നു. മണിപ്പൂരിലെ ബിഷ്ണുപൂരില്‍ നിന്നും ആറുതവണ എം എല്‍ എയായ ഗോവിന്‍ദാസ് മുന്‍ മന്ത്രി കൂടിയാണ്. മുന്‍ പാര്‍ട്ടി വിപ്പുമായിരുന്ന അദ്ദേഹം 2020 ഡിസംബറിലാണ് മണിപ്പൂര്‍ പി സി സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.
source http://www.sirajlive.com/2021/08/01/491682.html
Post a Comment