തിരുവന്തപുരം | റേഷന്‍ കടകള്‍ വഴിയുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഓണക്കിറ്റ് വിതരണം വെള്ളയാഴ്ച വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി. കിടപ്പു രോഗികള്‍ക്കും കൊവിഡ് രോഗികള്‍ക്കും പകരക്കാരെ ചുമതലപ്പെടുത്തി കിറ്റ് വാങ്ങാം. കഴിഞ്ഞ ദിവസം വരെ എഴുപത്തി ആറ് ലക്ഷം കിറ്റുകള്‍ വിതരണം ചെയ്തു.
അതേസമയം, ഈ മാസത്തെ റേഷന്‍ വിതരണം ഇന്ന് തുടങ്ങും. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് സ്‌പെഷ്യല്‍ അരി കിലോക്ക് 15 രൂപാ നിരക്കില്‍ ലഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
source https://www.sirajlive.com/onyx-distribution-until-friday.html
Post a Comment