സുനന്ദ കേസ്; തരൂരിനെതിരെ കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി | സുനന്ദ പുഷ്‌കര്‍ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തണോയെന്ന് കോടതി ഇന്ന് തീരുമാനിക്കും. 2014ല്‍ നടന്ന സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ, കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പോലീസിന്റെ വാദം. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമാണ് ശശി തരൂരിന്റെ വാദം.

2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. കേസ് സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട ബി ജെ പി നേതാവിന്‍രെ നിര്‍ദേശം കോടതി തള്ളുകയായിരുന്നു.

ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കേസില്‍ ഇന്ന് വിധിപറയുക. ഇതിന് മുമ്പ് വിധി പറയാനായി മൂന്ന് തവണ തീരുമാനിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ജൂലൈ 27നായിരുന്നു അവസാനമായി മാറ്റിയത്. കേസില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

 

 



source https://www.sirajlive.com/sunanda-case-the-verdict-in-the-chargesheet-against-tharoor-is-today.html

Post a Comment

Previous Post Next Post