ഗായാസ് | ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറിലെ ജയിലില്‍ തടവുകാര്‍ഡ രണ്ട് ചേരികളായി തിരിഞ്ഞുണ്ടായ ഏറ്റുമുട്ടലില്‍ 116 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. കത്തിയും ബോംബും തോക്കും ഉപയോഗിച്ചാണ് ഏറ്റുമുട്ടിയത്. തൂടുതല്‍ മരണവും വെടിയേറ്റാണ്. നിരവധി തടവുകാരെ തലയറുത്ത നിലയില്‍ കാണപ്പെട്ടു. രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ ജയില്‍ കലാപമാണിതെന്ന് അധികൃതര്‍ പ്രതികരിച്ചു.
ഗ്വായാക്വില്‍ നഗരത്തിലെ ജയിലില്‍ ചൊവ്വാഴ്ചയാണ് സംഘര്‍ഷം തുടങ്ങിയത്. നാനൂറോളും പോലീസുകാരും സൈന്യവും ചേര്‍ന്നു ജയിലിന്റെ നിയന്ത്രണം ഏറ്റെടുത്തു. തടവുകാര്‍ ഗ്രനേഡുകള്‍ എറിഞ്ഞതായി പോലീസ് കമാന്‍ഡര്‍ ഫസ്റ്റോ ബ്യുണാനോ പറഞ്ഞു. അന്തര്‍ദേശീയ മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ള തടവുകാരെയാണ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആസൂത്രിതമായ ആക്രമണമാണോ നടന്നതെന്നതില്‍ അന്വേഷണം തുടങ്ങി.
ഇക്വഡോറില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മെക്‌സിക്കന്‍ മയക്കുമരുന്ന് കടത്ത് സംഘങ്ങളാണ് ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയിലിലെ സ്ഥിതി ഭയാനകമാണെന്ന് ജയില്‍ സര്‍വീസ് ഡയറക്ടര്‍ ബൊളിവര്‍ ഗാര്‍സണ്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ 79 തടവുകാര്‍ കൊല്ലപ്പെട്ടിരുന്നു.
source https://www.sirajlive.com/prison-clash-in-ecuador-116-prisoners-killed.html
إرسال تعليق