തിരുവനന്തപുരം | സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് അഭിപ്രായം അറിയുന്നതിനായി അധ്യാപക സംഘടന നേതാക്കളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. ഈ യോഗത്തിന് പുറമേ യുവജന, വിദ്യാര്‍ഥി സംഘടനകളുടെയും യോഗം ഇന്നുണ്ടാകും. സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗരേഖയിലേക്കുള്ള നിര്‍ദേശങ്ങള്‍ അറിയാനാണ് യോഗം ചേരുന്നത്.
രാവിലെ 10.30ന് വിദ്യാഭ്യാസ-ഗുണനിലവാര പദ്ധതിയുടെ യോഗം ചേരും. ഒമ്പത് അധ്യാപക സംഘടനകളുടെ പ്രതിനിധികളും വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. സ്‌കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ചര്‍ച്ചയാകും. സ്‌കൂള്‍ തുറക്കുമ്പോള്‍ കൊവിഡ് പ്രതിരോധത്തില്‍ അധ്യാപകരുടെ ചുമതല, സ്‌കൂള്‍ സമയം, ഷിഫ്റ്റ് സമ്പ്രദായം വേണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടായേക്കും.
source https://www.sirajlive.com/school-opening-the-minister-will-hold-discussions-with-the-teachers-39-unions-today.html
إرسال تعليق