തിരുവനന്തപുരം | ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 12, 13 തിയ്യതികളില്‍ അതിശക്തമായ മഴക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലാണു നാളെയോടെ പുതിയ ന്യൂനമര്‍ദം രൂപംകൊള്ളുന്നത്.
48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്താകെ ശക്തമായ മഴക്കാണു സാധ്യത.12ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 13ന് കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
source https://www.sirajlive.com/extreme-levels-of-rainfall-are-expected-in-the-state-on-the-12th-and-13th.html
Post a Comment