ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കല്‍: മന്ത്രി ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം ഇന്ന്

തിരുവനന്തപുരം |  സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍മാരുടെ യോഗം ഇന്ന് നടക്കും. ക്ലാസുകള്‍ തുടങ്ങുമ്പോള്‍ നടത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാലിന് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. പ്രാക്ടിക്കല്‍ ക്ലാസുകള്‍ തുടങ്ങുമെന്നും കോളജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു

കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് നാലിന് ആരംഭിക്കുക. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തിലാണ് സംവിധാനമൊരുക്കുക.സമയം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം.



source https://www.sirajlive.com/opening-of-higher-educational-institutions-a-meeting-of-principals-today-chaired-by-minister-r-bindu.html

Post a Comment

Previous Post Next Post