ഭീതി ഒഴിയുന്നു: 15 നിപ പരിശോധന ഫലം കൂടി നെഗറ്റീവ്

കോഴിക്കോട് |  നിപ ബധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ പുതിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടുതല്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. 265 പേരാണ് കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. നെഗറ്റീവ് ആയവരെ മൂന്ന് ദിവസം കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

 

 



source https://www.sirajlive.com/fear-goes-away-15-nipa-test-results-are-also-negative.html

Post a Comment

Previous Post Next Post