ചന്ദ്രിക കള്ളപ്പണ കേസ്: തെളിവുമായി ജലീല്‍ ഇന്ന് ഇ ഡി ഓഫീസില്‍

കൊച്ചി | മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ എക്കൗണ്ട് വഴി കള്ളപ്പം വെളുപ്പിച്ചതായുള്ള ആരോപണത്തില്‍ മുന്‍മന്ത്രി കെ ടി ജലീല്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറേറ്റിന് മുമ്പാകെ ഹാജരായി തെളിവ് കൈമാറും. വൈകിട്ട് മാലിന് കൊച്ചിയിലെ ഇ ഡി ആസ്ഥാനത്താണ് ജലീല്‍ എത്തുക. ചന്ദ്രിക വഴിയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നും ഇത് സംബന്ധിച്ച് ഏഴ് തെളിവുകള്‍ കൈമാറുമെന്നാണ് ജലീല്‍ അറിയിച്ചിരിക്കുന്നത്. ഇ ഡിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജലീലിന്റെ സമീനപത്തോട് സി പി എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും വിയോജിപ്പുണ്ട്. ഈ വിയോജിപ്പ് തുടരുന്നതിനിടെയാണ് അദ്ദേഹം ഇ ഡിക്ക് മുമ്പാകെ ഹാജരാകുന്നത്.

ഇ ഡി വിളിപ്പിച്ചതിന് അനുസരിച്ചാണ് തെളിവ് കൈമാറാന്‍ എത്തുന്നതെന്നും ഏഴ് തെളിവുകള്‍ കൈമാറുമെന്നും ജലീല്‍ പറഞ്ഞു.ചന്ദ്രികയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഈ മാസം രണ്ടിന് കെ ടി ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി മൊഴി കൊടുത്തിരുന്നു. ഇ ഡി കൂടുതല്‍ വിശദാംശങ്ങളും തെളിവുകളും ആവശ്യപ്പെട്ടിട്ടുണ്ടെന്ന ജലീല്‍ അന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നാളെ തെളിവുകള്‍ നല്‍കാനായി ജലീല്‍ ഇ ഡിക്ക് മുന്നിലെത്തുന്നത്. ചന്ദ്രിക അക്കൗണ്ടിലൂടെ പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തെന്ന പരാതിയിലാണ് ജലീല്‍ തെളിവുകള്‍ നല്‍കുക.

 

 



source https://www.sirajlive.com/chandrika-money-laundering-case-jalil-in-ed-office-today-with-evidence.html

Post a Comment

Previous Post Next Post