ഡീസല്‍ വിലയില്‍ വര്‍ധന; ലിറ്ററിന് കൂടിയത് 22 പൈസ

ന്യൂഡല്‍ഹി  | രാജ്യത്ത് ഡീസല്‍ വില വര്‍ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 22 പൈസയാണ് വര്‍ധിച്ചിരിക്കുന്നത്. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല.20 ദിവസങ്ങള്‍ക്ക് ശേഷമാണ് ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകുന്നത്. കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 93 രൂപ 72 പൈസയാണ്. പെട്രോളിന് 101 രൂപ 41 പൈസയുമാണ്.

മുംബൈയില്‍ ഡീസല്‍ വില 22 പൈസ കൂടി 96.41 രൂപയിലെത്തി. ഡല്‍ഹിയില്‍ 20 പൈസയാണ് ഡീസലിന് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയിലെ ഡീസല്‍ വില 88.82 രൂപയായി. കൊല്‍ക്കത്തയില്‍ ഡീസല്‍ വില 91.92 രൂപയാണ്. ചെന്നൈയില്‍ ഡീസല്‍ വില 93.46 രൂപയായി.

ജി എസ് ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാലെ ഇന്ധന വില കുറക്കാനുവെന്നാണ് കേന്ദ്ര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ നീക്കങ്ങള്‍ നടത്തിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.



source https://www.sirajlive.com/diesel-price-hike-the-maximum-is-22-paise-per-liter.html

Post a Comment

Previous Post Next Post