രാജ്യത്ത് 24 മണിക്കൂറിനിടെ 35,662 പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി | രാജ്ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 35,662 പുതിയ കൊവിഡ് കേസുകള്‍. ആക്ടീവ് കേസുകള്‍ 3,40,639ആണ്. രോഗശമന നിരക്ക് 97.65 ശതമാനമാണ്. ആകെ രോഗബാധയുടെ 1.02 ശതമാനാണ് നിലവിലുള്ള കേസുകള്‍. 14,48,833 ടെസ്റ്റുകളാണ് ഇക്കാലയളവില്‍ നടത്തിയത്. ഇതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 55,07,80,273 ആയി ഉയര്‍ന്നു.

കഴിഞ്ഞ 19 ദിവസങ്ങളായി പ്രതിദിന പോസിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് 2.46 ശതമാനമായിരുന്നു. ആഴ്ചതോറുമുള്ള പോസിറ്റിവിറ്റി നിരക്ക് 2.02 ശതമാനമാണ്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ആഴ്ചതോറുമുള്ള പോസിറ്റിവിറ്റി നിരക്ക് മൂന്നില്‍ താഴെ തുടരുകയാണ്.
അതേ സമയം കേരളത്തില്‍ മാത്രം ഇന്നലെ 19,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

 

 



source https://www.sirajlive.com/covid-to-35662-people-in-24-hours-in-the-country.html

Post a Comment

أحدث أقدم