കനയ്യ കുമാറിന്റെ കോണ്‍ഗ്രസ് പ്രവേശ വാര്‍ത്തകള്‍ ഹീന പ്രചാരണം: ഡി രാജ

ന്യൂഡല്‍ഹി | കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അനാവശ്യ അഭ്യൂഹമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ പാര്‍ട്ടിക്കെതിരായ ഹീന പ്രചാരണമാണിത്. കോണ്‍ഗ്രസ് പ്രവേശം അഭ്യൂഹം മാത്രമെന്ന് കനയ്യ കുമാര്‍ പാര്‍ട്ടിയെ അറിയിച്ചുവെന്നും ഡി രാജ ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ കനയ്യകുമാര്‍ ഈ മാസം 28ന് കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡി രാജയുടെ പ്രതികരണം.കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.



source https://www.sirajlive.com/kanaya-kumar-39-s-congress-entry-news-heena-campaign-d-raja.html

Post a Comment

أحدث أقدم