24 മണിക്കൂറിനിടെ രാജ്യത്ത് 38,948 പേര്‍ക്ക് കൂടി കൊവിഡ്; 219 മരണം

ന്യൂഡല്‍ഹി  | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,948 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം . 219 കൊവിഡ് മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണനിരക്ക് 4,40,752 ആയി.

43,903 പേര്‍ ഇന്നലെ രോഗമുക്തി നേടി. 4,04874 പേരാണ് നിലവില്‍ വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ ആകെ 3,21,81,995 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 68,75,41,752 പേരാണ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലെ പുതിയ കൊവിഡ് കണക്കില്‍ 26,701 പേര്‍ കേരളത്തില്‍ നിന്നുളളവരാണ്. 12,247 പേര്‍ക്ക് വിവിധ സംസ്ഥാനങ്ങളിലായി രോഗബാധയുണ്ടായി. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും ആദ്യഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി അറിയിച്ചു.

 



source https://www.sirajlive.com/covid-to-38948-more-in-24-hours-219-deaths.html

Post a Comment

أحدث أقدم