അഫ്ഗാനില്‍ ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന് അമേരിക്ക

വാഷിങ്ടന്‍  | അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര യുദ്ധത്തിന് സാധ്യതയെന്ന് അമേരിക്ക. മുതിര്‍ന്ന യുഎസ് സേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. താലിബാന്‍ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടുപോവുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. എന്റെ സൈനിക പരിചയം വച്ചുള്ള കണക്കുകൂട്ടല്‍ പ്രകാരം, അഫ്ഗാനില്‍ അഭ്യന്തര യുദ്ധം ഉണ്ടാകാനുള്ള സാഹചര്യമാണുള്ളത്. അല്‍ ഖായിദയുടെ തിരിച്ചുവരവ്, ഐഎസിന്റെ വളര്‍ച്ച, അല്ലെങ്കില്‍ പുതിയ ഭീകര സംഘങ്ങളുടെ രൂപീകരണം തുടങ്ങിയവയിലേക്കു ആഭ്യന്തര യുദ്ധം വഴിയൊരുക്കും- ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ മാര്‍ക് മില്ലെ അഭിമുഖത്തില്‍ പറഞ്ഞു.

 

വേള്‍ഡ് ട്രേഡ് സെന്ററിലെ 9/11 ഭീകരാക്രമണത്തിനു ശേഷമാണ് അഫ്ഗാനില്‍ യുഎസ് സേനയെത്തുന്നതും 2001ല്‍ താലിബാന്‍ ഭരണകൂടത്തെ പുറത്താക്കിയത്. രണ്ടു പതിറ്റാണ്ടിനുശേഷം താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ യുഎസ് സേന അവിടെനിന്നും സമ്പൂര്‍ണ പിന്‍മാറ്റം നടത്തുകയും ചെയ്തു. അഫ്ഗാന്‍ വീണ്ടും ഭീകരതയുടെ കേന്ദ്രമായി മാറിയേക്കുമെന്നാണ് അമേരിക്കയടക്കമുള്ള പശ്ചാത്യ രാജ്യങ്ങള്‍ ഇപ്പോള്‍ ഭയക്കുന്നത്.



source https://www.sirajlive.com/us-warns-of-possible-civil-war-in-afghanistan.html

Post a Comment

أحدث أقدم