ന്യൂഡല്‍ഹി | ഈ മാസം 23ന് അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 24ന് ജോ ബൈഡനുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തും. നാലു രാഷ്ട്ര ചര്‍ച്ചയ്ക്കുള്ള തീയതിയാണ് അമേരിക്ക പ്രഖ്യാപിച്ചത്. ജപ്പാന്‍, ആസ്‌ത്രേലിയ പ്രധാനമന്ത്രിമാരും പങ്കെടുക്കും. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. 25ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷമാണ് മോദി മടങ്ങുക.
അഫ്ഗാനിലെ പുതിയ സ്ഥിതിഗതികള്‍, ആഗോള ഭീകരത, ഇന്തോ-പസഫിക് സഹകരണം, കലാവസ്ഥാ വ്യതിയാനം എന്നീ വിഷയങ്ങള്‍ മോദി- ബൈഡന്‍ കൂടിക്കാഴ്ചയില്‍ വിഷയമാകും.
source https://www.sirajlive.com/modi-biden-meeting-on-the-24th-of-this-month.html
إرسال تعليق