മംഗളൂരു | കര്‍ണാടകയിയെ മംഗളൂരുവില്‍ നിപ സംശയത്തെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലാബ് ടെക്‌നീഷ്യനാണ് രേഗലക്ഷണം പ്രകടിപ്പിച്ചത്. ഇയാള്‍ ഗോവയിലേക്ക് യാത്രചെയ്യവെ മലയാളിയുമായി സമ്പര്‍ക്കമുണ്ടായെന്നാണ് നല്‍കുന്ന വിശദീകരണം. ഇയാളുടെ സ്രവ സാമ്പിള്‍ പൂനെയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് കര്‍ണാടക
ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
അതിനിടെ കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 17 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ 140 പേരുടെ സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
source https://www.sirajlive.com/suspicion-of-npa-in-mangalore-the-sample-was-sent-to-the-pune-lab.html
إرسال تعليق