നിപ: 30 സാമ്പിളുകള്‍ പരിശോധിച്ചതില്‍ എല്ലാം നെഗറ്റീവ്; 21 ഫലങ്ങള്‍ വരാനിരിക്കുന്നു- ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കോഴിക്കോട്  | നിപ പരിശോധനക്കയച്ച 30 സാമ്പിളുകളില്‍ 30ലും പരിശോധന ഫലം നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതില്‍ 20 പേരുടെ പരിശോധന ഫലം ഇന്നാണ് വന്നത്. ഇനി 21 പേരുടെ പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങളോടെ 10 പേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

നിലവില്‍ 68 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടേയും നില തൃപ്തികരമാണ്. ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള സംഘം ഇന്ന് സംസ്ഥാനത്ത് എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സംഘത്തിലെ ഒരു അംഗത്തിന് വ്യക്തിപരമായ പ്രയാസം ഉള്ളതിനാല്‍ സംഘം ഇന്ന് എത്തില്ല. അവര്‍ എത്തിയ ശേഷം വവ്വാലുകളില്‍നിന്നുള്ള സാമ്പിള്‍ ശേഖരണ നടക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു എല്ലാം



source https://www.sirajlive.com/nipa-30-samples-tested-were-all-negative-21-results-are-coming-health-minister-veena-george.html

Post a Comment

Previous Post Next Post