തൃശൂര്‍ | അവിണിശ്ശേരിയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ അമ്മയും മരിച്ചു. മകന്‍ പ്രദീപിന്റെ അടിയേറ്റ് അവിണിശേരി കറുത്തേടത്ത് രാമകൃഷണന്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. ഇതിന് പിറകെ അടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യ തങ്കമണിയും ഇന്ന് രാവിലെ മരിച്ചു. ഇരുവരേയും മര്‍ദ്ദിച്ച മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഏഴോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. പ്രദീപ് മഴു ഉപയോഗിച്ച് ഇരുവരുടെയും തലയ്ക്ക് അടിക്കുകയായിരുന്നു. ഇരുവരെയും ആദ്യം തൃശൂരില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ രാമകൃഷ്ണ ഇന്നലെ രാത്രിയോടെ മരിച്ചു. ഇതിന് പിറകെയാണ് തങ്കമണിയും മരിച്ചത്. പ്രതിയായ പ്രദീപ് സ്ഥിരം മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഭാര്യയേയും മകളെയും ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതായാണ് വിവരം.
source https://www.sirajlive.com/father-and-mother-beaten-to-death-by-son-in-avinisseri.html
Post a Comment