അബുദാബിയിലെ അഫ്ഗാനികളുടെ താത്കാലിക അഭയകേന്ദ്രം ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സന്ദര്‍ശിച്ചു

അബുദാബി | അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷഭൂമിയില്‍ നിന്നെത്തിയവര്‍ താത്കാലികമായ താമസിക്കുന്ന അബുദാബി എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ സിറ്റി അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഉപ മേധാവിയുവുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു. അഫ്ഗാന്‍ സ്വാദേശികള്‍ക്ക് നല്‍കുന്ന സ്വകര്യങ്ങളെ ചോദിച്ചറിഞ്ഞ ശൈഖ് മുഹമ്മദ് വേണ്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് നിര്‍ദേശിച്ചു.

അമേരിക്കന്‍ മേല്‍നോട്ടത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യു എസിലേക്കും മറ്റ് രാജ്യങ്ങളിലേക്കും യാത്രപോകുന്ന നിരവധി അഭയാര്‍ഥികളാണ് എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയന്‍ സിറ്റിയില്‍ താമസിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് വരുന്ന ഗ്രൂപ്പുകളുടെ പുറപ്പെടല്‍ സ്ഥലത്തെ പ്രക്രിയ ശൈഖ് മുഹമ്മദ് പരിശോധിച്ചു. പുറപ്പെടലുകള്‍ പ്രക്രിയയെക്കുറിച്ചും നടപടിക്രമങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെക്കുറിച്ചും യുഎസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് വിശദീകരിച്ചു. യു എ ഇയിലെ അിഥികള്‍ക്ക് സുഖകരവും മാന്യവുമായ താമസത്തിനായി എല്ലാത്തരം സഹായങ്ങളും നല്‍കണമെന്ന് ശൈഖ് മുഹമ്മദ് ഉത്തരവിട്ടു. ദുരിതസമയങ്ങളില്‍ സഹായത്തിന്റെയും പിന്തുണയുടെയും പ്രതീകമായും മാനുഷിക പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ പ്രചോദനത്തിന്റെ ഉറവിടമായും യു എ ഇ നിലനില്‍ക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി എയര്‍പോര്‍ട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍ , വ്യവസായ-നൂതന സാങ്കേതിക മന്ത്രി ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍, അലി ബിന്‍ ഹമദ് അല്‍ ഷംസി, സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, അബുദാബി കിരീടാവകാശി കോര്‍ട് അണ്ടര്‍ സെക്രട്ടറിയുമായ മുഹമ്മദ് മുബാറക് അല്‍ മസ്രൂയി എന്നിവര്‍ ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.



source https://www.sirajlive.com/sheikh-mohammed-bin-zayed-visited-the-afghan-refugee-camp-in-abu-dhabi.html

Post a Comment

Previous Post Next Post