ഓവല്‍ | ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 99 റണ്‍സിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ്. തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 43 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ. 20 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയും 22 റണ്‍സ് നേടിയ കെ എല്‍ രാഹുലുമാണ് ക്രീസില്‍.
അമ്പത്തിയാറ് പന്തുകളില്‍ നിന്നാണ് രോഹിത് 20 റണ്‍സ് എടുത്തത്. 41 പന്തുകളില്‍ നിന്നാണ് രാഹുല്‍ 22 റണ്‍സെടുത്തത്. ഇതിനിടെ രോഹിത് 15,000 റണ്‍സ് എന്ന നേട്ടം പിന്നിട്ടു.
ക്രിസ് വോക്സിന്റേയും ഒലി പോപ്പിന്റേയും അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറില്‍ എത്തിച്ചത്. 81 റണ്‍സ് നേടിയ ഒലി പോപ്പാണ് ടോപ് സ്കോറര്‍. ഡേവിഡ് മലന്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ മോയിന്‍ അലി എന്നിവര്‍ ഇംഗ്ലണ്ടിനായി രണ്ടക്കം കണ്ടു.
ഇന്ത്യക്കായി ഉമേഷ് യാദവ് 19 ഓവറില്‍ 76 റണ്‍സ് നല്കി മൂന്ന് വിക്കറ്റെടുത്തു. ബുമ്ര, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഠാക്കൂര്‍, സിറാജ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
source https://www.sirajlive.com/england-lead-in-first-innings-india-is-fighting.html
Post a Comment