ആലുവ | ആലുവയിലെ ഡ്രൈ ഫ്രൂട്ട്‌സ് ആന്‍ഡ് സ്‌പൈസസ് സ്ഥാപനത്തില്‍ നിന്നും പല സമയത്തായി 70 ലക്ഷം രൂപയുടെ സാധങ്ങള്‍ മോഷ്ടിച്ചു വിറ്റ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി എച്ച് എം ടി കോളനിയിലെ ഇബ്‌റാഹീം കുട്ടിയെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ സ്ഥാപനത്തിലെ മുന്‍ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി ഷാനവാസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബദാം, പിസ്ത, അണ്ടിപരിപ്പ് തുടങ്ങിയ സാധനങ്ങളാണ് സ്ഥാപനത്തില്‍ നിന്ന് പലപ്പോഴായി കടത്തിക്കൊണ്ടുപോയി മറിച്ചുവിറ്റത്. ഉടമ സ്റ്റോക്ക് ക്ലിയറന്‍സ് നടത്തിയപ്പോഴാണ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ കാണാതായതായി കണ്ടെത്തിയത്.
source https://www.sirajlive.com/theft-at-the-dry-fruits-establishment-another-arrested.html
Post a Comment