പ്രധാന മന്ത്രി അമേരിക്കയില്‍; ക്വാഡ്, ഐക്യരാഷ്ട്ര സഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കും

വാഷിംഗ്ടണ്‍ | ത്രിദിന സന്ദര്‍ശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി. വാഷിംഗ്ടണില്‍ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പ്രധാന മന്ത്രി പങ്കെടുക്കും. ഇന്ന് യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും നാളെ പ്രസിഡന്റ് ജോ ബൈഡനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. മറ്റന്നാള്‍ ഐക്യരാഷ്ടസഭാ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും.

പ്രധാന മന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഏഴാമത്തെ യു എസ് സന്ദര്‍ശനമാണിത്.



source https://www.sirajlive.com/prime-minister-in-the-united-states-the-quad-will-attend-conferences-at-the-united-nations.html

Post a Comment

Previous Post Next Post