ജനദ്രോഹ ഇന്ധന വില വര്‍ധനവ് തുടരുന്നു

ന്യൂഡല്‍ഹി | ഭരണാകൂട തണലില്‍ രാജ്യത്ത് അടിക്കടിയുള്ള ഇന്ധന വില വര്‍ധനവ് എണ്ണക്കമ്പനികള്‍ തുടരുന്നു. ഇന്ന് ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 101.76 രൂപയായി. ഡീസല്‍ വില 94.90 എന്ന നിലയിലെത്തി. തിരുവനന്തപുരത്ത് പെട്രോളില്‍ 103.38 രൂപയാണ് വില. ഡീസല്‍ 96.71. കോഴിക്കോട് പെട്രോള്‍ 102.16. ഡീസല്‍ 95.11രുപയിലുമെത്തി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കൂട്ടിയത്.

അതിനിടെ രാജ്യത്തെ ഇന്ധന വില ഉയരുന്നത് തുടരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന പുതിയ വിവരങ്ങള്‍ വരുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസങ്ങളില്‍ 80 ഡോളര്‍ പിന്നട്ടിരുന്നു. ഒരു മാസത്തിനിടെ 10 ഡോളറാണ് ക്രൂഡ് ഓയിലിന് വര്‍ധിച്ചിരിക്കുന്നത്. 2018 ഒക്ടോബറിന് ശേഷം എണ്ണവില 80 ഡോളറില്‍ എത്തുന്നത് ആദ്യമാണ്.

 



source https://www.sirajlive.com/anti-corruption-fuel-prices-continue-to-rise.html

Post a Comment

أحدث أقدم