ന്യൂഡല്‍ഹി | രാജി പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയ സമയപരിധിയെ പുച്ഛിച്ച് തള്ളി നവ്‌ജോത് സിംഗ് സിദ്ദു. പഞ്ചാബ് പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് സിദ്ദു മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഡി ജി പിയേയും അഡ്വക്കേറ്റ് ജനറലിനെയും മാറ്റണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും സിദ്ദു അറിയിച്ചു. അര്‍ദ്ധരാത്രിക്കു മുമ്പ് രാജി പിന്‍വലിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നത്.
നേതൃത്തോട് ഇടക്കിടെ ഇടയുന്ന സിദ്ദുവിനെ മുന്‍നിര്‍ത്തി പഞ്ചാബില്‍ ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. സിദ്ദുവിന് പകരും പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ഹൈക്കമാന്‍ഡ് ആരംഭിച്ചിട്ടുണ്ട്. സിദ്ദു വാശിയില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ അനുനയ നീക്കങ്ങളില്‍ നിന്ന് ഹൈക്കമന്‍ഡും പിന്‍മാറുന്നതായാണ് വിവരം. അനുനയ ചര്‍ച്ചക്കായി എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിനെ ചണ്ഡിഗഢിലേക്ക് അയക്കാന്‍ ഹൈക്കമാന്‍ഡ് ആദ്യം തീരുമാനിച്ചിരുന്നു. ഇപ്പോള്‍ അത് ഉപേക്ഷിച്ചിരിക്കുകയാണ്.
source https://www.sirajlive.com/sidhu-rejects-high-command-he-will-stand-firm-in-his-decision-to-resign.html
إرسال تعليق