കെ.ടി ജലീല്‍ ഇഡി ഓഫീസില്‍ ഹാജറായി; സാമ്പത്തിക ആരോപണങ്ങളില്‍ തെളിവ് നല്‍കാനാണെന്ന് സൂചന

കൊച്ചി| മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിവാദങ്ങളിലും സാമ്പത്തിക ആരോപണങ്ങളിലും തെളിവ് നല്‍കാന്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ ഹാജരായി. ചന്ദ്രികയിലെ 10 കോടിയുടെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇഡിയും ആദായ നികുതി വകുപ്പും നേരത്തെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു.

മലപ്പുറം എ ആര്‍ നഗര്‍ ബാങ്കിലെ കളളപ്പണ നിക്ഷേപത്തില്‍ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരിലുളള നിക്ഷപം സംബന്ധിച്ചും നേരത്തെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ചില തെളിവുകള്‍ സമര്‍പ്പിക്കാനാണ് ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയതെന്നാണ് വിവരം.

 



source https://www.sirajlive.com/kt-jaleel-attends-ed-office-indication-that-the-financial-allegations-are-to-be-substantiated.html

Post a Comment

أحدث أقدم