ന്യൂഡൽഹി | കൊവിഡ് വ്യാപനത്തെ തുടർന്ന് പരോൾ ലഭിച്ച തടവുകാർ ജയിലിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവിന് സ്റ്റേയില്ല. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിൽ കഴിഞ്ഞ ദിവസം വാദം കേൾക്കുന്നതിനിടെ അഭിഭാഷകൻ സ്റ്റേ ആവശ്യം ഉന്നയിച്ചിരുന്നു. വിഷയത്തിൽ സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ചെങ്കിലും ഉത്തരവ് സ്റ്റേ ചെയ്തില്ല.
വാദം കേൾക്കുന്നതിനിടെ കോടതിയിൽ ജഡ്ജിമാർ വാക്കാൽ സ്റ്റേ നൽകിയിരുന്നുവെന്നും ഉത്തരവിൽ ഭേദഗതി വേണമെന്നും ആവശ്യപ്പെട്ട് ഹരജിക്കാരന്റെ അഭിഭാഷകൻ സുപ്രീം കോടതിയിൽ പുതിയ അപേക്ഷ നൽകി. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന തൃശൂർ സ്വദേശി രഞ്ജിത്താണ് സുപ്രീം കോടതിയെ സമീപിച്ചത്.
source https://www.sirajlive.com/no-stay-prisoners-must-return.html
إرسال تعليق