കുറഞ്ഞ സ്‌കോറില്‍ പഞ്ചാബിനെ കുരുക്കിയിട്ടും ജയിക്കാനാവാതെ സണ്‍റൈസേഴ്‌സ്

ഷാര്‍ജ | ഐ പി എല്‍ ഈ സീസണിലെ 37-ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സിന് അഞ്ച് റണ്‍സ്‌ ജയം. പഞ്ചാബിന്റെ 125 റണ്‍സ് മറികടക്കാന്‍ ലക്ഷ്യമിട്ട് ഇറങ്ങിയ സണ്‍റൈസേഴ്‌സിന് ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

താരതമ്യേന കുറഞ്ഞ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സിനെ പഞ്ചാബ് അവസാന ഓവര്‍ വരെ മുള്‍മുനയില്‍ നിര്‍ത്തി. ബാറ്റിംഗിലും ബോളിങ്ങിലും തിളങ്ങിയ ഹൈദരാബാദ് താരം ജേസണ്‍ ഹോള്‍ഡറുടെ പോരാട്ടം പാഴായി.

32 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ ഐഡന്‍ മാര്‍ക്രം ആണ് പഞ്ചാബിന്റെ ടോപ്സ്‌കോറര്‍. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 21 പന്തുകളില്‍ നിന്ന് 21 റണ്‍സ് നേടി.

സണ്‍റൈസേഴ്‌സിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ പുറത്താവാതെ 29 പന്തില്‍ 47 റണ്‍സ് നേടി. 37 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയാണ് സാമാന്യം ഭേദപ്പെട്ട പ്രകടനം ഹോള്‍ഡര്‍ക്ക് പുറമേ ഹൈദരാബാദ് നിരയില്‍ കാഴ്ചവെച്ചത്.

സണ്‍റൈസേഴ്സിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ നാലോവറില്‍ 19 റണ്‍സ് വിട്ടു നല്‍കി മൂന്ന് വിക്കറ്റ് നേടി. പഞ്ചാബിനായി രവി ബിഷ്‌ണോയി മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി രണ്ട് വിക്കറ്റും നേടി.



source https://www.sirajlive.com/sunrisers-beat-punjab-by-a-narrow-margin.html

Post a Comment

أحدث أقدم