ന്യൂഡല്‍ഹി | പുതിയ വാഹനങ്ങള്‍ക്ക് ഭാരത് സീരീസ് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നാലെ വണ്ടികളുടെ ഹോണുകളില്‍ പരീക്ഷണത്തിന് ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. വാഹനങ്ങളുടെ ഹോണുകളില്‍ ഇന്ത്യ സംഗീത ഉപകരണങ്ങളുടെ ശബ്ദം വിനിയോഗിക്കുന്ന തരത്തില്‍ മാറ്റമുണ്ടാക്കാന്‍ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിയമങ്ങള്‍ ഉണ്ടാക്കാന്‍ ഒരുങ്ങുകയാണെന്നും ശരിയായ ശബ്ദങ്ങള്‍ തിരഞ്ഞെടുക്കാന്‍ വാഹന നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ ഇന്ത്യന്‍ സംഗീതോപകരണങ്ങളുടെ ശബ്ദം ഉപയോഗിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. തബല, താളവാദ്യങ്ങള്‍, വയലിന്‍, ഓടക്കുഴല്‍ എന്നിവയുടെ ശബ്ദം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണം ആലോചനയിലാണെന്ന് അദ്ദേഹം പറഞ്ഞു.
source https://www.sirajlive.com/central-government-to-play-music-on-vehicle-horns.html
إرسال تعليق