ബി ജെ പിക്ക് ആർ എസ് എസിൽ നിന്ന് പ്രസിഡന്റ് വേണ്ട: മുകുന്ദൻ

കണ്ണൂർ | ആർ എസ് എസിൽനിന്ന് പുതിയൊരാളെ ബി ജെ പി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരരുതെന്ന് മുതിർന്ന നേതാവ് പി പി മുകുന്ദൻ. പകരം കഴിവ് തെളിയിച്ച ഒരാളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രൻ മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുഴൽപ്പണം, കോഴ കേസ് അടക്കം ഉയർന്ന സാഹചര്യത്തിൽ ബി ജെ പി അധ്യക്ഷ സ്ഥാനത്തു നിന്ന് സുരേന്ദ്രൻ മാറണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര തീരുമാനം ഉടനുണ്ടാകണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു. ഒരു പ്രസ്താവന നൽകാൻ പോലും കരുത്തില്ലാതെ ദുർബ്ബലമായി ബി ജെ പി മാറി.

നിരാശരും നിഷ്‌ക്രിയരും നിസ്സംഗരുമായി പ്രവർത്തകർ മാറിയ സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനത്ത് ഉയർത്തിക്കാട്ടിയത് ബുദ്ധിശൂന്യതയായി പോയെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, കേന്ദ്ര നേതൃത്വത്തെ ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു.



source https://www.sirajlive.com/bjp-does-not-want-president-from-rss-mukundan.html

Post a Comment

Previous Post Next Post