സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ അമ്പതിനായിരം രൂപ മോഷ്ടിച്ചു

കൊച്ചി | സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ സഹായിയെ കബിളിപ്പിച്ച് പണം മോഷ്ടിച്ചതായി പരാതി. അമ്പതിനായിരം രൂപയാണ് മോഷ്ടിച്ചത്. കഴിഞ്ഞ 17-ാം തീയതിയാണ് സംഭവം.

തമിഴ്‌നാട് സ്വദേശികളാണ് തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. ചികിത്സാ ചെലവിനായി സൂക്ഷിച്ച പണമാണ് സഹായിയെ കബളിപ്പിച്ച് അടിച്ചുമാറ്റിയത്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശശികലയില്‍ നിന്നാണ് പണം മോഷ്ടിച്ചത്. സി സി ടി വി ദൃശ്യങ്ങളടക്കം ഹാജരാക്കിയാണ് ഇവര്‍ പോലീസിന് പരാതി നല്‍കിയിട്ടുള്ളത്. മൂന്നംഗ സംഘമാണ് മോഷണം നടത്തിയത്.



source https://www.sirajlive.com/fifty-thousand-rupees-was-stolen-from-a-patient-in-a-private-hospital.html

Post a Comment

Previous Post Next Post