അനായാസം ഡല്‍ഹി; പോയിന്റ് പട്ടികയില്‍ ഒന്നാമത്

ദുബൈ | സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് എട്ട് വിക്കറ്റ് വിജയം. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 135 റണ്‍സ് വിജയ ലക്ഷ്യം ഡല്‍ഹി 17.5 ഓവറില്‍ മറികടന്നു. ശിഖര്‍ ധവാന്റേയും ശ്രേയസ് അയ്യരുടേയും റിഷഭ് പന്തിന്റേയും ബാറ്റിംഗ് കരുത്തിലാണ് ഡല്‍ഹി അനായാസ വിജയം നേടിയത്.

ഈ ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി. ഒമ്പത് മത്സരങ്ങളില്‍ നിന്നായി ഏഴ് ജയവും 14 പോയിന്റുമാണ് ഡല്‍ഹിക്ക് ഉള്ളത്. 12 പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണ് രണ്ടാം സ്ഥാനത്ത്.

തുടക്കത്തില്‍ തന്നെ പൃഥ്വി ഷായെ നഷ്ടമായെങ്കിലും 37 പന്തില്‍ 42 റണ്‍സുമായി ധവാനും 41 പന്തില്‍ 47 റണ്‍സുമായി ശ്രേയസ് അയ്യരും 21 പന്തില്‍ 35 റണ്‍സുമായി റിഷഭ് പന്തും ഡല്‍ഹിയുടെ വിജയം അനായാസമാക്കി.



source https://www.sirajlive.com/delhi-easily-first-on-the-points-table.html

Post a Comment

Previous Post Next Post