ബാബുല്‍ സുപ്രിയോ പോയത് നഷ്ടമല്ല; നേരത്തേ അറിയിക്കണമായിരുന്നെന്ന് സുവേന്ദു അധികാരി

കൊല്‍ക്കത്ത | മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായുരുന്ന ബാബുല്‍ സുപ്രിയോ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് നഷ്ടമല്ലെന്ന് പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് ബാബുല്‍ സുപ്രിയോ. ബാബുല്‍ പോയത് പാര്‍ട്ടിക്ക് നഷ്ടമല്ല. അദ്ദേഹം ജനകീയനായ നേതാവോ നല്ല സംഘാടകനോ അല്ല. ബാബുല്‍ എന്റെ നല്ല സുഹൃത്താണ്. പാര്‍ട്ടിവിടാന്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ നേരത്തേ അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം മോഡി മന്ത്രിസഭയുടെ അവസാന പുനസംഘടനയില്‍ ബാബുലിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടമായിരുന്നു. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടിവിട്ട ഇദ്ദേഹം താന്‍ ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഭിഷേക് ബാനര്‍ജിയുടേയും ഡെറിക് ഒബ്‌റിയന്റേയും സാന്നിധ്യത്തില്‍ സുപ്രിയോ ടി എം സിയില്‍ ചേര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുവേന്ദു അധികാരിയുടെ പ്രതികരണം.



source https://www.sirajlive.com/the-departure-of-babul-supriyo-is-not-a-loss-suvendu-said-the-officer-should-have-been-informed-earlier.html

Post a Comment

Previous Post Next Post