ന്യൂഡല്‍ഹി | വകുപ്പ് സെക്രട്ടറിമാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോഡി. വികസന പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ കഴിയാത്ത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. സെക്രട്ടറിമാര്‍ വെറും വകുപ്പ് മേധാവികള്‍ മാത്രമാകരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
വകുപ്പ് സെക്രട്ടറിമാര്‍ക്ക് ടീം ലീഡര്‍മാരായി പ്രവര്‍ത്തിക്കാന്‍ കഴിയണം. ഭരണ നിര്‍വഹകണം കാര്യക്ഷമമാകണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു.
വകുപ്പ് സെക്രട്ടറിമാരുമായുള്ള മാരത്തണ്‍ ചര്‍ച്ചകള്‍ക്കിടെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. തിരഞ്ഞെടുത്ത വകുപ്പ് സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയുമായി സംവദിച്ചു.
മന്ത്രിസഭാ പുനഃസംഘടനക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി വകുപ്പ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.
source https://www.sirajlive.com/pm-39-s-criticism-of-department-secretaries.html
Post a Comment