ന്യൂഡല്‍ഹി | സുപ്രീം കോടതിയുടെ ഇ മെയില്‍ ഫൂട്ടറില്‍ നിന്നും പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ചിത്രമടങ്ങിയ സബ്കാ സാത്ത് സബ്കാ വികാസ് മുദ്രാവാക്യത്തിന്റെ ചിത്രം നീക്കം ചെയ്തു. ഇ മെയിലിന്റെ അവസാന ഭാഗത്തായി ഉണ്ടാകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ചിഹ്നമോ, പരസ്യമോ, സന്ദേശമോ ആണ് ഫൂട്ടര്‍. സുപ്രീം കോടതിയുടെ ഫൂട്ടറില്‍ മോദിയുടെ ചിത്രവും സര്‍ക്കാറിന്റെ പരസ്യവാചകവുമായിരുന്നു ഉണ്ടായിരുന്നത്.
സുപ്രീം കോടതിയുടെ ഡിജിറ്റല്‍ വിഭാഗം കൈകാര്യം ചെയ്യുന്നത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ആണ്. സുപ്രീം കോടതിയുടെ ഔദ്യോഗിക മെയിലിലെ ഫൂട്ടര്‍ ഇതാണെന്ന് മനസിലാക്കിയ രജിസ്ട്രാര്‍ ആണ് ഇന്ന് വൈകീട്ടോടെ ഇത് നീക്കം ചെയ്യാന്‍ എന്‍ ഐ സിക്ക് നിര്‍ദ്ദേശം നല്‍കിയത്.
നിയമ സംവിധാനത്തിന്റെ പ്രവര്‍ത്തനവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് ഈ ചിത്രവും മുദ്രാവാക്യവും എന്നതിനാലാണ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നതെന്ന് സുപ്രീം കോടതി അറിയിച്ചു. ഇവ മാറ്റി പകരം സുപ്രീം കോടതിയുടെ ചിത്രം ചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ ഐ സി വൈകീട്ടോടെ മോദിയുടെ ചിത്രം അടങ്ങുന്ന മുദ്രാവാക്യം നീക്കം ചെയതത്.
source https://www.sirajlive.com/modi-39-s-picture-removed-from-supreme-court-e-mail.html
إرسال تعليق